തിരുവനന്തപുരം: മന്ത്രിമാര്‍ക്ക് വാഹനം വാങ്ങുന്നതിനായി സര്‍ക്കാര്‍ ചിലവിട്ടത് കോടികളെന്ന് റിപ്പോര്‍ട്ട്. 6.68 കോടി രൂപയാണ് ഇതിനായി ചിലവിട്ടതെന്നാണ് കണക്ക്. ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങുന്നതിനാണ് ഇത്രയും തുക ചിലവിട്ടത്.
ഇതിനു പുറമേ മന്ത്രിമാര്‍ക്ക് യാത്രബത്ത നല്‍കുന്നതിനായും ലക്ഷങ്ങള്‍ ചിലവാകുന്നുണ്ടെന്നാണ് വിവരം. കിലോമീറ്ററിന് 10 രൂപ എന്ന നിലയ്ക്കാണ് യാത്രാബത്ത നല്‍കുന്നത്. ഒരു വാര്‍ത്താ ചാനലാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.