ന്യൂഡല്‍ഹി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി കേന്ദ്രമന്ത്രി എം.വെങ്കയ്യ നായിഡുവിനെ പ്രഖ്യാപിച്ചു.
തിങ്കളാഴ്ച വൈകിട്ട് ചേര്‍ന്ന ബി.ജെ.പി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്.
മുന്‍ ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ വെങ്കയ്യ നായിഡു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത വിശ്വസ്തനായാണ് അറിയപ്പെടുന്നത്. തെക്കേ ഇന്ത്യയില്‍ നിന്നൊരാള്‍ ഉപരാഷ്ട്രപതിയാകണം എന്ന പാര്‍ട്ടി തീരുമാനമാണ് വെങ്കയ്യ നായിഡുവിന് കാര്യങ്ങള്‍ അനുകൂലമാക്കിയത്.
തെക്കേ ഇന്ത്യയില്‍ നിന്നൊരാള്‍ ഉപരാഷ്ട്രപതിയാകണം എന്ന പാര്‍ട്ടി തീരുമാനമാണ് വെങ്കയ്യ നായിഡുവിന് പിന്തുണയായത്. രാജ്യസഭ നിയന്ത്രിക്കാന്‍ അനുഭവ സമ്പന്നനായ ഒരാളെത്തന്നെ വേണം നിലപാടും അദ്ദേഹത്തിന് അനുകൂലമായി.