പാലക്കാട്: കായിക മന്ത്രി എ.സി മൊയ്തീന് പി.യു ചിത്രയുടെ വീട് സന്ദര്‍ശിച്ചു
ബോധപൂര്‍വ്വം ചിത്രയെ ഒഴിവാക്കാന്‍ ശ്രമിച്ചു എന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ചിത്രയെ ഒഴിവാക്കാന്‍ കടുത്ത ഗൂഢാലോചന നടന്നിരുന്നു എന്നും, തുടക്കത്തിലേ ഒഴിവാക്കാനുള്ള നീക്കം ആരംഭിച്ചിരുന്നു എന്നും മന്ത്രി ആരോപിച്ചു.
കൂടാതെ, പി.ടി ഉഷയ്ക്കും, രാധാകൃഷ്ണനും നേരെ പരോക്ഷ വിമര്‍ശനവും നടത്തി.
സെലക്ഷന് കമ്മറ്റിയുടെ ഭാഗമായിരുന്ന മലയാളികള്‍ കാര്യക്ഷമമായി ഇടപെട്ടില്ലെന്നായിരുന്നു മന്ത്രി കുറ്റപ്പെടുത്തിയത്.