തൃശൂര്‍: കരുവന്നൂര്‍ കേസ്, ഇ ഡിക്ക് പകപോക്കല്‍ രാഷ്ട്രീയമെന്ന് സഹകരണവകുപ്പ് മന്ത്രി വി എന്‍ വാസവന്‍. തൃശൂരില്‍ മാത്രം ഇ ഡി വന്നതില്‍ സംശയമുണ്ട്. പി ആര്‍ അരവിന്ദാക്ഷനെ 8 തവണ ചോദ്യം ചെയ്തു. മാനസികമായും ശാരീരികമായും പീഡിപ്പിച്ചുവെന്ന് മന്ത്രി വ്യക്തമാക്കി. സാമ്പത്തിക ഇടപാടില്‍ സംശയമുണ്ടെങ്കില്‍ ഇ ഡി അന്വേഷിക്കട്ടെ. ഇ.ഡിക്കെതിരെ അരവിന്ദാക്ഷന്‍ പരാതിപ്പെട്ട ശേഷമാണ് അറസ്റ്റ്.
കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട. ഒരു നിക്ഷേപകനും ഒരു രൂപ പോലും നഷ്ടമാകില്ലെന്ന് മന്ത്രി പറഞ്ഞു. നടപടി സ്വീകരിക്കുന്നതിലും സര്‍ക്കാരിനോ പാര്‍ട്ടിക്കോ എതിര്‍പ്പില്ല. ബാങ്കിലെ നിക്ഷേപകര്‍ക്ക് നിക്ഷേപം തിരിച്ചുകൊടുക്കുന്നതിനുളള സഹായങ്ങള്‍ സഹകരണ വകുപ്പ് ചെയ്തു നല്‍കിയിരുന്നു. 110 കോടിയുടെ നിക്ഷേപം പുനഃക്രമീകരിച്ചു. കരുവന്നൂര്‍ ബാങ്കിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലേക്കെത്തിയെന്നും മന്ത്രി വി എന്‍ വാസവന്‍ വ്യക്തമാക്കി.
രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സഹകരണ മേഖലകളില്‍ നടന്ന ക്രമക്കേടുകളില്‍ അന്വേഷണം നടത്തുന്നില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. പാര്‍ട്ടിക്ക് ഏതെങ്കിലും സഹകരണ സംഘത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് അതിന്റെ നയതന്ത്ര തലത്തില്‍ ഇടപെടുന്ന സ്വഭാവമില്ലെന്നും മന്ത്രി വ്യക്തമാക്കി.