തിരുവനന്തപുരം: കെഎസ്ആര്‍ടിസി ശമ്പള പരിഷ്‌ക്കരണത്തില്‍ വീണ്ടും മന്ത്രിതല ചര്‍ച്ച. തൊഴിലാളി യൂണിയനുകളുമായി വ്യാഴാഴ്ച ഗതാഗത മന്ത്രി ആന്റണി രാജു ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ ശമ്പള പരിഷ്‌ക്കരണം സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകും.
ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് സംയുക്തസമര സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ മാസം ജീവനക്കാര്‍ സമരം നടത്തിയിരുന്നു.