ministers bungalows,not reconstract- pinarayi

തിരുവനന്തപുരം: മന്ത്രിമന്ദിരങ്ങള്‍ക്ക് മോടി കൂട്ടേണ്ടെന്ന് എല്‍ഡിഎഫ് നിര്‍ദേശം.അത്യാവശ്യ അറ്റകുറ്റപണി ആകാം. എന്നാല്‍ പാഴ്‌ചെലവ് ഒഴിവാക്കണമെന്നും ഇടതു മുന്നണി നിര്‍ദ്ദേശം നല്‍കി.

നാളെ സത്യപ്രതിജ്ഞ ചടങ്ങിന് ശേഷം മന്ത്രിമാര്‍ ഓഫീസുകളില്‍ എത്തണമെന്നും എല്‍ഡിഎഫ് നിര്‍ദേശം നല്‍കി.

കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാത്ത എല്ലാവരുടേയും സര്‍ക്കാരായിരിക്കും അധികാരമേല്‍ക്കുകയെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ജാതിമത വ്യത്യാസമില്ലാത്ത എല്ലാ ജനങ്ങളുടേയും സര്‍ക്കാരായിരിക്കും ഇത്. നന്മയുടെ നല്ല നാളിനായി എല്ലാവരും ഒരുമിച്ച പ്രവര്‍ത്തിക്കണമെന്നും പിണറായി പറഞ്ഞു. എല്ലാവരുടേയും വാക്കുകള്‍ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കും.

പൊതുസമൂഹത്തിന്റെ മനസ്സ് ഒപ്പമുണ്ട്. മന്ത്രിസഭാ രൂപീകരണത്തിന് മുമ്പ് വകുപ്പുകള്‍ വ്യക്തമാക്കുമെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

തന്റെ ആളുകളെന്ന് പറഞ്ഞ് നടക്കുന്ന ചില അവതാരങ്ങളെ സൂക്ഷിക്കണമെന്നും പിണറായി പറഞ്ഞു.

Top