തിരുവനന്തപുരം: ഇന്ത്യന്‍ ഭരണഘടനയെ അവഹേളിച്ച മന്ത്രി സജി ചെറിയാന്റെ പ്രസംഗത്തില്‍ രാജ്ഭവന്‍ വിശദീകരണം തേടി.
സജി ചെറിയാന്‍ ഭരണഘടനയെ അധിക്ഷേപിച്ചു നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം അടക്കം വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. സജി ചെറിയാന്‍ നടത്തിയത് അതീവ ഗുരുതര കുറ്റകൃത്യമാണെന്നും സത്യപ്രതിജ്ഞ ലംഘനമാണെന്നും ഭരണരംഗത്തെ വിദഗ്ധര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് സജി ചെറിയാന്റെ രാജി ആവശ്യം ഉയർന്നു വരുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അടക്കം നേതാക്കള്‍ മന്ത്രി രാജി വയ്ക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചിട്ടുണ്ട്. മന്ത്രി രാജിവച്ചില്ലെങ്കില്‍ മുഖ്യമന്ത്രി പുറത്താക്കണമെന്നും അല്ലെങ്കില്‍ നിയമനടപടി തുടങ്ങുമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
ഇന്ത്യന്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ ഉണ്ടാക്കിവെച്ചിരിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടനയെന്നും തൊഴിലാളികളെ ചൂഷണം ചെയ്യാനായി നിർമ്മിച്ചതാന്നെന്നുമായിരുന്നു സജി ചെറിയാന്റെ വിവാദ പരാമര്‍ശം
രാജ്യത്തെ തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഭരണഘടന സഹായിക്കുന്നു. ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയതാണ് ഇന്ത്യന്‍ ഭരണഘടനയെന്ന് അദേഹം പറഞ്ഞു. കോടതികള്‍ക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് മന്ത്രി നടത്തിയിരിക്കുന്നത്.