തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലത്തീന്‍ സഭാനേതൃത്വവുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തി.
കടകംപള്ളി സുരേന്ദ്രനും ഇ.ചന്ദ്രശേഖരനും ആര്‍ച്ച് ബിഷപ്പ് സൂസെപാക്യത്തെ കണ്ടു.
ബിഷപ്പ് ഹൗസിലെത്തിയാണ് മന്ത്രിമാര്‍ സഭാ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയത്.
എന്നാല്‍ പതിവ് സന്ദര്‍ശനം മാത്രമാണെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
സര്‍വ്വ കക്ഷിയോഗത്തിന് മുന്നോടിയായി വന്നതാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനും പ്രതികരിച്ചു.
ഇതിനിടെ ഓഖി ചുഴലിക്കാറ്റ് നേരിടുന്നതില്‍ സര്‍ക്കാരിന് വീഴ്ച ഇല്ലെന്ന് പറയാനാകില്ലെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ പ്രതികരിച്ചിരുന്നു.
മനപ്പൂര്‍വം വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ തുറന്ന മനസ്സോടെ പരിശോധിക്കുമെന്നും, സംവിധാനങ്ങളുടെ അപര്യാപ്തത പ്രധാന പ്രശ്‌നമാണെന്നും ജെ.മേഴ്‌സിക്കുട്ടിയമ്മ ചൂണ്ടിക്കാട്ടിയിരുന്നു.
മാത്രമല്ല, ഓഖി ദുരന്തമേഖല സന്ദര്‍ശിക്കവെ മന്ത്രിമാര്‍ക്കു നേരെയുണ്ടായ മല്‍സ്യതൊഴിലാളികളുടെ രോഷപ്രകടനം തങ്ങളോടുള്ള സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു.