തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ നവീകരണവുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിലെ പ്രഫ. സുശീല്‍ ഖന്നയെ കെഎസ്ആര്‍ടിസിയുടെ നവീകരണത്തിന്റെ പഠനത്തിനായി സര്‍ക്കാര്‍ നിയോഗിച്ചു.
ഓപ്പറേഷന്‍ മാനേജ്‌മെന്റ്, ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ്, എച്ച്ആര്‍ മാനേജ്‌മെന്റ്, ഇന്‍വെന്ററി മാനേജ്‌മെന്റ് വിഭാഗങ്ങളിലാണ് പഠനം. മൂന്നു മാസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.