കൊല്ലം:62-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിഞ്ഞു. കലോത്സവ ഊട്ടുപുരയില്‍ പഴയിടത്തിന്റെ രുചിയറിഞ്ഞ് മന്ത്രിമാരായ വി ശിവന്‍കുട്ടിയും കെ എന്‍ ബാലഗോപാലും. കുട്ടികളുടെ അതെ പന്തലിലാണ് മന്ത്രിമാരായ കെ എന്‍ ബാലഗോപാലും വി ശിവന്‍കുട്ടിയും ഭക്ഷണം കഴിച്ചത്. നല്ല ഭക്ഷണം.നല്ല രൂചിയുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ സദ്യ ഇക്കൊല്ലം മെച്ചപ്പെട്ടിട്ടുണ്ട്. അഞ്ച് ദിവസവും പായസമുണ്ട്. ഓണത്തിന് സമാനമായ സദ്യയെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
അധികം ക്യു ഇല്ല.ഭക്ഷണക്കമ്മിറ്റി നന്നായി ഉത്തരവാദിത്വം ഏറ്റെടുത്തുവെന്നും മന്ത്രി വ്യക്തമാക്കി. കൊല്ലത്തെ പഴയിടം രുചിയാണ് തോന്നിയത്. ഓണത്തിനുള്ള എല്ലാ കറികളും ഉണ്ടെന്നും മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.പഴയിടത്തിന്റെ ഗംഭീര സദ്യയെന്ന് ഷെഫ് പിള്ള പറഞ്ഞു. പതിനായിരക്കണക്കിന് ആളുകള്‍ക്കായി ഒരുമിച്ചുണ്ടാക്കുന്ന സദ്യയാണ് കഴിക്കുന്നത്. അത് പ്രത്യേക അനുഭവമാണ്. സാമ്പാര്‍ കലവറയില്‍ ഫാക്ടറി പോലെയാണ് ഉണ്ടാക്കുന്നത്. വെജ് സദ്യ കഴിക്കുന്നത് വളരെ വ്യത്യസ്ത അനുഭവമാണെന്നും ഷെഫ് പിള്ള പറഞ്ഞു.
മദ്യത്തിനും മയക്കുമരുന്നിനും കുഞ്ഞുങ്ങള്‍ അകപ്പെടാതെ നോക്കണമെന്ന് കലോത്സവ വേദിയില്‍ മുഖ്യമന്ത്രി. അതിനെതിരായ പ്രചാരണം കൂടിയാക്കണം കലയെന്നും, കലോത്സവങ്ങളില്‍ മികച്ചു നിന്ന കുട്ടികള്‍ പിന്നീട് ഈ രംഗത്ത് ഉണ്ടോ എന്ന് നോക്കണമെന്നും കലോത്സവത്തിന്റെ ഉദഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.