തിരുവനന്തപുരം: സര്‍ക്കാരുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മന്ത്രിമാര്‍ തന്നെ മറുപടി പറയട്ടെയെന്ന് വി.എസ് അച്യുതാനന്ദന്‍.
എം.എല്‍.എ ഹോസ്റ്റലില്‍ പുതുതായി ഓഫിസ് ആരംഭിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി.എസ്. അതേസമയം, സംസ്ഥാന സര്‍ക്കാരിന്റെ വികസന പദ്ധതികള്‍ സംബന്ധിച്ച് പ്രതികരിക്കാന്‍ വിഎസ് തയാറായില്ല. ദേശീയപാത 45 മീറ്ററാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് അദ്ദേഹം മൗനം പാലിച്ചു.
സര്‍ക്കാറിലെ പദവിയുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്, തന്റെ പദവിയുടെ കാര്യം പിന്നീടറിയാമെന്നായിരുന്നു മറുപടി.
മലമ്പുഴ എംഎല്‍എയായ വി.എസ്.അച്യുതാനന്ദന് എംഎല്‍എ ഹോസ്റ്റലിലെ നെയ്യാര്‍ ബ്ലോക്കിലാണ് പുതിയ മുറി അനുവദിച്ചിരിക്കുന്നത്. 2001 മുതല്‍ 15 വര്‍ഷം മാറിമാറി പ്രതിപക്ഷനേതാവും മുഖ്യമന്ത്രിയുമായിരുന്ന വിഎസ് ഇക്കുറി സ്ഥാനമാനങ്ങള്‍ ഇല്ലാതായതോടെയാണ് ഫ്‌ളാറ്റിന് അപേക്ഷിച്ചത്. മുതിര്‍ന്ന നേതാക്കള്‍ക്ക് അനുവദിക്കുന്ന നെയ്യാര്‍ ബ്ലോക്കിലെ ഒന്ന് ഡി ഫ്‌ളാറ്റാണ് വിഎസിനു അനുവദിച്ചിരിക്കുന്നത്. സിപിഐ. നേതാവ് സി.ദിവാകരനാണ് അയല്‍വാസി.