The Ministry of Foreign Affairs continues to attempt to save a condemned to death in Indonesia

ന്യൂ ഡല്‍ഹി: ഇന്തോനേഷ്യയില്‍ വധശിക്ഷക്ക് വിധേയനാകുന്ന ഇന്ത്യക്കാരനെ രക്ഷിക്കാന്‍ അവസാനവട്ട ശ്രമവുമായി വിദേശകാര്യ മന്ത്രാലയം. മയക്കുമരുന്ന് കടത്തല്‍ കേസില്‍ പിടിയിലായ പഞ്ചാബ് സ്വദേശിയായ ഗുര്‍ദീപ് സിംഗിന് വധശിക്ഷയാണ് ഇന്തോനേഷ്യന്‍ കോടതി വിധിച്ചത്.

അവസാന നിമിഷം വരെ വധശിക്ഷയില്‍ നിന്ന് ഇളവ് കിട്ടാന്‍ ഇടപെടല്‍ നടത്തുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇന്നാണ് 48 വയസുകാരനായ ഗുര്‍ദീപിന്റെ വധശിക്ഷ ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ നടപ്പിലാക്കുക.

മയക്കുമരുന്ന് കേസില്‍ ഗുര്‍ദീപ് സിംഗിന്റെ വധശിക്ഷ ഇന്ന് നടപ്പിലാക്കുമെന്നാണ് ഇന്തോനേഷ്യ അറിയിച്ചിരിക്കുന്നത്. അവസാന നിമിഷം വരെ വധശിക്ഷ ഇളവ് ചെയ്തുകിട്ടാനുള്ള ഇന്ത്യയുടെ ശ്രമം തുടരും.

2004ല്‍ ആണ് മയക്കുമരുന്ന് കേസില്‍ ഗുര്‍ദീപ് സിംഗ് കുറ്റക്കാരനാണെന്ന് ഇന്തോനേഷ്യന്‍ കോടതി വിധിച്ചത്. 48 വയസുകാരനായ ഗുര്‍ദീപ് പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയാണ്.

മയക്കുമരുന്ന് കേസില്‍ കടുത്ത ശിക്ഷകളും നിയമനടപടികളുമാണ് ഇന്തോനേഷ്യ സ്വീകരിക്കാറ്. ഗുര്‍ദീപിനെ 14 മറ്റ് കുറ്റവാളികള്‍ക്കൊപ്പമാണ് പിടികൂടിയത്. അന്താരാഷ്ട്ര കുറ്റവാളികളായ വിദേശികളായ ഇവരെ കഴിഞ്ഞവര്‍ഷം വധശിക്ഷക്ക് വിധേയരാക്കിയിരുന്നു.

നുസകമ്പംഗന്‍ പ്രിസണ്‍ ഐലാന്‍ഡിലാണ് ഗുര്‍ദീപിന്റെ വധശിക്ഷ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അവസാന നിമിഷത്തിലെ കേന്ദ്രസര്‍ക്കാര്‍ ഇടപെടലുകള്‍ക്ക് വധശിക്ഷയില്‍ നിന്ന് ഗുര്‍ദീപിനെ രക്ഷിക്കാനാകുമെന്ന കാര്യത്തില്‍ ഉറപ്പില്ല.

Top