കാപ്പിക്കോ റിസോര്‍ട്ടില്‍ പരിശോധന നടത്തണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

ന്യൂഡല്‍ഹി: കാപ്പിക്കോ റിസോര്‍ട്ടില്‍ പരിശോധന നടത്തണമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടു.

റിസോര്‍ട്ട് തീരദേശ നിയമ നിയമം ലംഘിച്ചത് പരിശോധിക്കുന്നതു സംബന്ധിച്ച് തീരദേശ പരിപാലന അഥോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, അറ്റകുറ്റപ്പണികള്‍ക്കായി അനുമതി നല്‍കണമെന്ന ആവശ്യം റിസോര്‍ട്ട് ഉടമകള്‍ അറിയിച്ചിട്ടുണ്ട്. അപേക്ഷയില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസയച്ചു.

Top