ഹാര്‍കീവ് വിട്ടതും കുടുങ്ങിക്കിടക്കുന്നതുമായ ഇന്ത്യക്കാരുടെ കൃത്യമായ കണക്കില്ലാതെ വിദേശകാര്യമന്ത്രാലയം

ന്യൂഡല്‍ഹി: ഹാര്‍കീവ് വിട്ടതും കുടുങ്ങിക്കിടക്കുന്നതുമായ ഇന്ത്യക്കാരുടെ കൃത്യമായ കണക്കില്ലാതെ കുഴങ്ങി വിദേശകാര്യമന്ത്രാലയം. ഹാര്‍കീവ് വിട്ട് പിസോചിനില്‍ എത്തിയവര്‍ ഒഴികെയുള്ള എല്ലാവരുടെയും വിവരങ്ങള്‍ തേടി വിദേശകാര്യമന്ത്രാലയം ഗൂഗിള്‍ ഫോം പുറത്തുവിട്ടു.

യുക്രൈന്‍ ഇന്ത്യന്‍ എംബസിയുടെ ട്വിറ്റര്‍ അടക്കമുള്ള സാമൂഹ്യമാധ്യമങ്ങളിലെ ഹാന്‍ഡിലുകളില്‍ ഈ ഗൂഗിള്‍ ഫോം ലിങ്ക് ലഭ്യമാണ്. ഉടനടി ഹാര്‍കീവ് വിട്ട് എത്തിയവര്‍ എല്ലാവരും ഈ ലിങ്കില്‍ കയറി റജിസ്റ്റര്‍ ചെയ്യണം എന്നാണ് വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ദില്ലിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

ആദ്യഘട്ടത്തില്‍ യുക്രൈനിലുള്ള ഇരുപതിനായിരം ഇന്ത്യക്കാരാണ് റജിസ്റ്റര്‍ ചെയ്തതെന്നും, എന്നാല്‍ റജിസ്‌ട്രേഷന്‍ നടത്താന്‍ ഇനിയും ധാരാളം പേരുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കുന്നു. ഹാര്‍കീവില്‍ ഇനിയും നൂറുകണക്കിന് ഇന്ത്യക്കാര്‍ ബാക്കിയുണ്ടെന്നാണ് കണക്കുകൂട്ടല്‍. സുരക്ഷിതമായി കുട്ടികളെ ഏതെങ്കിലും ഗതാഗതമാര്‍ഗമുപയോഗിച്ച് തിരിച്ചെത്തിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും വിദേശകാര്യമന്ത്രാലയം പറയുന്നു.

Top