ന്യൂഡല്‍ഹി: സംസ്ഥാനത്ത് കനത്ത മഴ സംബന്ധിച്ച് കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയം. ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മൂന്ന് ദിവസം മുമ്പ് തന്നെ റെഡ് അലര്‍ട്ട് നല്‍കിയിരുന്നു എന്ന് ഭൗമശാസ്ത്ര സെക്രട്ടറി ഡോ. എം. രാജീവന്‍ പറഞ്ഞു.
ജൂലൈയില്‍ വെള്ളം ഉയര്‍ന്നിരിക്കെ റെഡ് അലര്‍ട്ട് കിട്ടിയപ്പോള്‍ സംസ്ഥാനം സൂക്ഷിക്കേണ്ടതായിരുന്നുവെന്നും രാജീവന്‍ പറഞ്ഞു. ഓഗസ്റ്റ് നാലിനും 14നും രണ്ട് സ്‌പെല്ലുകളിലായി മഴ കൂടുമെന്നാണ് അറിയിച്ചിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.