അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയായി ‘മിന്നല്‍ മുരളി’

അന്താരാഷ്ട്ര മാധ്യമങ്ങളിലും ചര്‍ച്ചയായി മലയാളി സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളി. ‘ദ ന്യൂയോര്‍ക്ക് ടൈംസി’ലാണ് മിന്നല്‍ മുരളിയെക്കുറിച്ച് പറയുന്നത്. നെറ്റ്ഫഌക്‌സില്‍ സ്ട്രീം ചെയ്യുന്ന അഞ്ച് അന്താരാഷ്ട്ര സിനിമകളെക്കുറിച്ചുള്ള വാര്‍ത്തയിലാണ് മിന്നല്‍ മുരളി എന്ന പേരും ഉള്‍പ്പെട്ടിട്ടുള്ളത്.

ഫാമിലി ബെല്‍ജിയന്‍ ഡ്രാമയും മെക്‌സിക്കന്‍ ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റിലുള്ളിടത്താണ് നിന്നും മിന്നല്‍ മുരളി ഇക്കൂട്ടത്തില്‍ ഇടം പിടിച്ചത്. സംവിധായകന്‍ ബേസില്‍ ജോസഫ് ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്ത സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

ഒടിടി റിലീസ് ആയി നെറ്റ്ഫ്‌ലിക്‌സിന്റെ മറ്റൊരു സിനിമയ്ക്കും ഇല്ലാത്ത വരവേല്‍പ്പായിരുന്നു തുടക്കം മുതലേ ‘മിന്നല്‍ മുരളി’ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ക്രിസ്മസ് റിലീസായി നെറ്റ്ഫ്‌ലിക്‌സില്‍ എത്തിയ ചിത്രമാണ് മിന്നല്‍ മുരളി. നെറ്റ്ഫ്‌ലിക്‌സിന്റെ ആഗോള ലിസ്റ്റിലെ ആദ്യ പത്തില്‍ തുടര്‍ച്ചയായ മൂന്ന് വാരങ്ങള്‍ പിന്നിട്ട ചിത്രം 2021ല്‍ ഏറ്റവുമധികം റേറ്റിംഗ് ലഭിച്ച ആക്ഷന്‍, അഡ്വഞ്ചര്‍ ചിത്രങ്ങളുടെ ലിസ്റ്റിലും ഇടംപിടിച്ചു.

പത്ത് ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്‍പതാം സ്ഥാനത്താണ് മുരളി. സ്‌പൈഡര്‍മാന്‍: നോ വേ ഹോം, ഡ്യൂണ്‍, സര്‍പട്ട പരമ്പരൈ, ദ് ലാസ്റ്റ് ഡ്യുവല്‍, ദ് ഗ്രീന്‍ നൈറ്റ്, ഷാങ് ചി, ഫ്രീക്ക്‌സ് ഔട്ട്, സുയിസൈഡ് സ്‌ക്വാഡ്, മിന്നല്‍ മുരളി, ഓള്‍ഡ് ഹെന്റി എന്നിങ്ങനെയാണ് ലിസ്റ്റ്.

Top