കാഠ്മണ്ഡു: കാഠ്മണ്ഡുവിലെ ഇന്ത്യന്‍ എംബസിക്കു സമീപം സ്‌ഫോടനമുണ്ടായി. സ്‌ഫോടനത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. ബിരാത്‌നഗര്‍ എന്ന സ്ഥലത്തെ എംബസിയുടെ ക്യാംപ് ഓഫീസിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. എംബസി ഓഫീസിന്റെ മതിലിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.
2015ലെ വെള്ളപ്പൊക്ക സമയത്താണ് ഇവിടെ താത്കാലിക എംബസി ഓഫീസ് സ്ഥാപിച്ചത്. സംഭവസമയത്ത് എംബസി ഓഫീസില്‍ ആളുകള്‍ ഉണ്ടായിരുന്നില്ല. അന്വേഷണം ആരംഭിച്ചെന്ന് പൊലീസ് അറിയിച്ചു.