രാജസ്ഥാനില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിയോട് യുവാക്കളുടെ ക്രൂരത

രാജസ്ഥാനിലെ അജ്മീറില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് വിദ്യാര്‍ത്ഥിയോട് യുവാക്കളുടെ ക്രൂരത. 17 കാരനെ ഒരു സംഘം യുവാക്കള്‍ മര്‍ദിക്കുകയും, ദേഹത്ത് മൂത്രമൊഴിക്കുകയും ചെയ്യുന്ന വീഡിയോ വൈറലാകുന്നു. പ്രതികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രാദേശിക ബിജെപി നേതാക്കള്‍ രംഗത്തെത്തി.

ശേഷം അകാരണമായി മര്‍ദിക്കാന്‍ തുടങ്ങി. മര്‍ദിച്ച് അവശനാക്കിയ ശേഷം മുട്ടുകുത്തി ഇരിപ്പിച്ചു. യുവാക്കള്‍ തനിക്ക് ചുറ്റും വളയുകയും ദേഹത്ത് മൂത്രമൊഴിക്കുകയായിരുന്നുവെന്നും കുട്ടി പൊലീസിന് നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. അജ്മീര്‍ ബിജെപി യുവജന വിഭാഗം വൈസ് പ്രസിഡന്റ് സൗരഭ് കുമാറിനൊപ്പമാണ് പത്താം ക്ലാസ് വിദ്യാര്‍ത്ഥി അഡീഷണല്‍ എസ്പി മഹമൂദ് ഖാന് പരാതി സമര്‍പ്പിച്ചത്.

റിപ്പബ്ലിക് ദിനത്തിലാണ് സംഭവം. ഇന്‍സ്റ്റാഗ്രാം റീല്‍ നിര്‍മ്മിക്കുന്നതിനിടെയാണ് ആക്രമിക്കപ്പെട്ടതെന്ന് വിദ്യാര്‍ത്ഥി പരാതിയില്‍ പറയുന്നു. വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ 10-12 പേര്‍ വടിയുമായി അടുത്തെത്തി ഫോണ്‍ പിടിച്ചുവാങ്ങി. എന്തിനാണ് ഇവിടെ നില്‍ക്കുന്നതെന്നും, എന്താണ് ചെയ്യുന്നതെന്നും ഇവര്‍ ചോദിച്ചു.

Top