ഹൈദരാബാദ് : നിശാപാര്‍ട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന 17 കാരിയെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാറില്‍ കയറ്റി കൂട്ടബലാല്‍സംഗം ചെയ്തതായി പരാതി.സംഭവത്തില്‍ ഒരു എം.എല്‍.എ.യുടെ മകനും ഉള്‍പ്പെട്ടതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.പരാതിയില്‍ ഉള്‍പ്പെട്ടവരെല്ലാം പ്രായപൂര്‍ത്തിയാകാത്തവരാണെന്ന് പൊലീസ് അറിയിച്ചു.
കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പ്രദേശത്താണ് കേസിനാസ്പദമായ സംഭവം.പബ്ബില്‍ നിശാപാര്‍ട്ടി കഴിഞ്ഞു മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വീട്ടില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി ഹൈദരാബാദിലെ ജൂബിലി ഹില്‍സ് പ്രദേശത്ത് കാര്‍ നിര്‍ത്തി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്.ഒരാള്‍ കാറിനകത്ത് കയറുമ്പോള്‍ മറ്റുള്ളവര്‍ കാറിന് പുറത്ത് കാവല്‍ നില്‍ക്കുകയായിരുന്നെന്നും പൊലീസ് പറഞ്ഞു.കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.കാര്‍ ഉടമയെ ചോദ്യം ചെയ്ത് വരികയാണ്.പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയിലാണ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.