കൊച്ചി: മുനമ്പത്ത് പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റു ചെയ്തു. ഫെയ്സ്ബുക്കു വഴി പരിചയപ്പെട്ട പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ എറണാകുളത്തു നിന്നും മുനമ്പത്ത് എത്തിച്ചാണ് ഇവര്‍ പീഡിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മുനമ്പം പള്ളിപ്പുറം കോവിലകത്തുംകടവ് സ്വദേശികളായ വിബി, സാം ആന്റണി എന്നിവരാണ് അറസ്റ്റിലായത്.
പ്രണയം നടിച്ചാണ് ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടിയെ മുനമ്പത്ത് എത്തിച്ച ശേഷം ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍ വച്ചും പള്ളിപ്പുറം പള്ളിക്ക് സമീപം കിടന്നിരുന്ന മത്സ്യബന്ധന ബോട്ടില്‍ വച്ചുമായിരുന്നു പീഡനം. തിരുവനന്തപുരം, എറണാകുളം സ്വദേശികളായ ചിലര്‍ കൂടി സംഘത്തിലുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. സംശയാസ്പദമായ സാഹചര്യത്തില്‍ രാത്രിയില്‍ എറണാകുളം ബസ്സ് സ്റ്റാന്‍ഡില്‍ കണ്ട പെണ്‍കുട്ടിയെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചിരുന്നു. തുടര്‍ന്ന് കുട്ടിയെ ചൈല്‍ഡ് ലെന് പ്രവര്‍ത്തകര്‍ക്ക് കൈമാറി. ഇവര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.