ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ പ്രശ്‌നമാവും; രഞ്ജിനി ഹരിദാസ്

ക്രിസ്മസിന്റെ പിറ്റേന്ന് ആശുപത്രിയില്‍ ചികിത്സ തേടി നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ അവഗണിക്കാതെ കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കില്‍ പ്രശ്‌നമാവും എന്നാണ് രഞ്ജിനി ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ കുറിച്ചിരിക്കുന്നത്. നെഞ്ചിലുണ്ടായ ഒരു ചെറിയ അണുബാധയാണ് കാര്യങ്ങള്‍ ഈ നിലയിലെത്തിച്ചതെന്ന് രഞ്ജിനി പറഞ്ഞു. കുറേ നാളുകള്‍ക്ക് മുന്നേതന്നെ പ്രശ്‌നം തോന്നിയിരുന്നെങ്കിലും അവഗണിക്കുകയായിരുന്നു.

കയ്യില്‍ ഡ്രിപ് ഇട്ടതിന്റെ ചിത്രങ്ങള്‍സഹിതമാണ് താന്‍ ആശുപത്രിയിലാണെന്ന് രഞ്ജിനി അറിയിച്ചിരിക്കുന്നത്. ശരീരത്തിലുണ്ടായ ലക്ഷണങ്ങള്‍ ദീര്‍ഘനാളുകളായി അവഗണിച്ചതിന്റെ ഫലമായാണ് ഇപ്പോള്‍ ആശുപത്രിയില്‍ കയറേണ്ടി വന്നതെന്ന് രഞ്ജിനി പറയുന്നു. ആഘോഷങ്ങള്‍ക്കായി സമയം ചിലവിട്ടപ്പോഴാണ് പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം ശരിയാകും എന്ന് രഞ്ജിനി പറയുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ സംഭവബഹുലമായിരുന്നു. എന്നാല്‍ ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ കയറേണ്ടി വരികയെന്നത് അത്ര രസമുള്ള കാര്യമല്ല എന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടാണ് രഞ്ജിനി കുറിപ്പ് അവസാനിപ്പിക്കുന്നത്.

Top