ആര്യനാട്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയെ ഇന്‍സ്റ്റഗ്രാം വഴി പ്രണയം നടിച്ച് പീഡിപ്പിച്ച യുവാവ് പിടിയില്‍. വിതുര പേരയത്തുപാറ ആഷിക് മന്‍സിലില്‍ മുഹമ്മദ് ആഷിക് (25) നെ ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 4 മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്‍സ്റ്റഗ്രാം വഴി ആഷിക് പെണ്‍കുട്ടിയുമായി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഒട്ടേറെ തവണ പ്രണയാഭ്യര്‍ഥന നടത്തി. വിവരം അറിഞ്ഞ വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കള്‍ ആഷിക്കിന്റെ വീട്ടില്‍ വിവരം അറിയിക്കുകയും ഇതില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു.
കഴിഞ്ഞ 9ന് പഠിക്കാന്‍ പോയ പെണ്‍കുട്ടിയെ ആഷിക് സ്കൂട്ടറില്‍ കയറ്റി പാലോട്ടും അവിടെ നിന്ന് ബസില്‍ നാഗര്‍കോവിലിലും മറ്റ് പല സ്ഥലങ്ങളിലും കൊണ്ടുപോയി പീഡിപ്പിക്കുക ആയിരുന്നെന്ന് പൊലീസ് പറഞ്ഞു. വിദ്യാര്‍ഥിനിയെ കാണാതായതോടെ മാതാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. ആര്യനാട് എസ്ഐ ബി.രമേശന്, എഎസ്ഐ മാരായ എസ്.വിധുകുമാര്‍, എസ്.ബിജു, എസ്സിപിഒ മാരായ ആര്.വിജി, ആര്.മഹേശ്വരി, വി.പി.പ്രമീദ എന്നിവരുടെ സംഘമാണ് ആഷികിനെ പിടികൂടിയത്.