ഇസ്ലാമിക ഭീകരവാദ കോഴ്‌സ്: ജെഎന്‍യുവിന് ന്യൂനപക്ഷ കമ്മീഷന്‍ നോട്ടീസ്

jnu

ന്യൂഡല്‍ഹി: ഇസ്ലാമിക ഭീകരവാദം എന്ന വിഷയത്തില്‍ കോഴ്‌സ് ആരംഭിക്കുന്നതിനെതിരെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയ്ക്ക് ന്യൂനപക്ഷ കമ്മീഷന്റെ നോട്ടീസ്. ജെഎന്‍യുവില്‍ കോഴ്‌സ് ആരംഭിക്കുന്നുവെന്നവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയായാണ് കമ്മീഷന്‍ നടപടിയെടുത്തത്.

എന്ത് അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ ഒരു കോഴ്‌സ് ആരംഭിക്കുന്നതെന്ന് വിശദീകരിക്കണമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്ലാം ഖാന്‍ യൂണിവേഴ്‌സിറ്റി രജിസ്ട്രാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നാഷണല്‍ സെക്യൂരിറ്റി സ്റ്റഡീസിന്റെ കീഴില്‍ ഇസ്ലാമിക ഭീകരവാദം എന്ന കോഴ്‌സ് പഠിപ്പിക്കാന്‍ യൂണിവേഴ്‌സിറ്റി അക്കാദമിക് കൗണ്‍സില്‍ അനുവാദം നല്‍കിയതായി യോഗത്തില്‍ പങ്കെടുത്ത പ്രൊഫസര്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. ഈ തീരുമാനത്തിനെതിരെ ജെഎന്‍യു, എസ്.യുവും രംഗത്ത് വരികയും ചെയ്തിരുന്നു.

Top