തൊടുപുഴ: ന്യൂനപക്ഷ വിദ്യാഭ്യാസ, ക്ഷേമ പദ്ധതി അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി ജെ ജോസഫ്. ഹൈക്കോടതിയില്‍ നിന്നും വന്ന ന്യായമായ വിധി നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും പിജെ ജോസഫ് പറഞ്ഞു.
ഓരോ സമുദായങ്ങള്‍ പറയുന്ന പോലെയല്ല കാര്യങ്ങള്‍ നടപ്പാക്കേണ്ടതെന്നും എല്ലാ വസ്തുതകളും പരിശോധിച്ചാണ് ഹൈക്കോടതിയില്‍നിന്നും വിധിയുണ്ടായതെന്നും പറഞ്ഞ പിജെ ജോസഫ് പിന്നോക്കാവസ്ഥയെക്കുറിച്ച് കൂടുതല്‍ പഠനം പിന്നീട് നടത്താമെന്നും വ്യക്തമാക്കി.