ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ്; അവകാശങ്ങള്‍ ചോദിക്കുന്നത് വര്‍ഗീയതയല്ലെന്ന് കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ ചോദിക്കുന്നത് വര്‍ഗീയതയല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി കെ കുഞ്ഞാലിക്കുട്ടി. വിഭാഗീയതയെന്ന് മുദ്രകുത്തി എതിര്‍പ്പുകളെ നിശബ്ദമാക്കുന്നതിനെ മറികടക്കുമെന്നും സെക്രട്ടേറിയറ്റിന് മുന്നില്‍ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ വിവിധ മുസ്ലിംസംഘനകള്‍ നടത്തിയ ധര്‍ണയില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

സ്‌കോളര്‍ഷിപ്പ് വിഷയത്തിന്റെ കൂടി പശ്ചാത്തലത്തില്‍ സച്ചാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് സമസ്ത, കെഎന്‍എം ഉള്‍പ്പടെ 16 മുസ്ലീം സംഘടനകള്‍ സമര രംഗത്തിറങ്ങിയത്. സ്‌കോളര്‍ഷിപ്പില്‍ സര്‍ക്കാര്‍ തീരുമാനം റദ്ദാക്കണമെന്നാണ് പ്രധാന ആവശ്യം. 80:20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധക്കെതിരെ അപ്പീല്‍ നല്‍കുകയോ, നിയമനിര്‍മ്മാണം നടത്തുകയോ വേണമെന്നും മുസ്ലീം സംഘടകള്‍ ആവശ്യപ്പെടുന്നു. സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിക്ക് നിവേദനവും നല്‍കി.

 

Top