തിരുവനന്തപുരം: സസ്ഥാനത്ത് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ ആശയകുഴപ്പം ഇല്ലെന്ന് പ്രതിപക്ഷ നേതേവ് വി.ഡി സതീശന്‍. താന്‍ പറഞ്ഞ കാര്യങ്ങള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം പറഞ്ഞു.
സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികള്‍ക്കും ഉണ്ടായിരുന്നത് ഒറ്റ അഭിപ്രായം മാത്രമാണ്. മാധ്യമങ്ങള്‍ താന്‍ പറഞ്ഞ കാര്യങ്ങളെല്ലാം വളച്ചൊടിക്കുകയായിരുന്നു. അനാവശ്യ വിഷയങ്ങള്‍ ഉണ്ടാക്കാതെ കാര്യങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് സതീശന്‍ വ്യക്തമാക്കി.
അതേസമയം, ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ അവ്യക്തതയില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചിരുന്നു. യുഡിഎഫിന് ഒരു അഭിപ്രായമേയുള്ളൂ. ഓരോരുത്തരും വ്യാഖാനിച്ചതില്‍ വന്ന പ്രശ്‌നമാണ് ഇപ്പോള്‍ കാണുന്നതെന്നും വിഷയത്തില്‍ സുധാകരന്‍ അഭിപ്രായപ്പെട്ടു.