ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയം; യുഡിഎഫില്‍ ധാരണാ പിശകില്ലെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ് വിഷയത്തില്‍ യുഡിഎഫില്‍ ധാരണാ പിശകില്ലെന്ന് ഉമ്മന്‍ ചാണ്ടി. എല്ലാവര്‍ക്കും തൃപ്തികരമായ തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് വ്യക്തമായ തീരുമാനമെടുക്കും. മുസ്‌ലിം ലീഗിന്റെ എതിര്‍പ്പുള്‍പ്പെടെയുള്ള കാര്യങ്ങള്‍ യുഡിഎഫ് യോഗം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ പാര്‍ട്ടിയിലെയും ഘടക കക്ഷികളുടെയും മുതിര്‍ന്ന നേതാക്കളുമായി ഇന്ന് വിശദമായ ആശയവിനിമയം നടത്തും. യുഡിഎഫിലെ ഐക്യമില്ലായ്മ മുഖ്യമന്ത്രി മുതലെടുത്ത പശ്ചാത്തലത്തില്‍ മുന്നണി നിലപാട് ഇനി വൈകരുതെന്നാണ് മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം.

 

Top