കണ്ണൂര്‍ : ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടക്കാനുള്ള സാധ്യതയെന്താണെന്ന് വെളിപ്പെടുത്തി കണ്ണൂര്‍ ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദ് അലി.
രാഷ്ട്രീയ പാര്‍ട്ടികള്‍, അവരുടെ ഏജന്റുകള്‍, ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, കേന്ദ്ര സേന, സംസ്ഥാന പൊലീസ്, ലോക്കല്‍ പൊലീസ് എന്നിവരെല്ലാം ഒന്നിച്ച് ഗൂഢാലോചന നടത്തിയാല്‍ മാത്രമേ ഇവിഎമ്മില്‍ തിരിമറികള്‍ നടക്കൂവെന്ന് മിര്‍ മുഹമ്മദ് അലി പറയുന്നു. മേല്‍പ്പറഞ്ഞ എല്ലാ ഘടകവും ഉള്‍പ്പെടാതെ അത് സാധിക്കില്ലെന്നും മിര്‍ മുഹമ്മദ് അലി തന്റെ ട്വീറ്റ് ചെയ്തു.
All those who have conducted elections, past & present have come out in favor of the integrity of the #EVM.
There is a #reason why no detractor has stated in any detail how EVMs can be swapped, either in the strong room or before counting.#Reason is:
It simply cannot be done.— Mir A (@mir19in) May 22, 2019