മിറായ് ബോട്‌നെറ്റിന്റെ ‘മിറായ് ഒകിറു’ ആക്രമണം; മുന്നറിയിപ്പുമായി സുരക്ഷാ ഗവേഷകര്‍

MIRAI OKIRU

കുപ്രസിദ്ധ മിറായ് ബോട്‌നെറ്റിന്റെ മിറായ് ഒകിറു ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നുണ്ടെന്ന് സുരക്ഷാ ഗവേഷകരുടെ മുന്നറിയിപ്പ്. കാറുകള്‍, മൊബൈലുകള്‍, ടെലിവിഷനുകള്‍, ക്യാമറകള്‍ തുടങ്ങി ഇന്റര്‍നെറ്റ് ബന്ധിത ഉപകരണങ്ങളെ ബാധിക്കാവുന്ന മിറായ് ഒകിറു എആര്‍സി ബന്ധിത ചിപ്പുകള്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളെയാണ് ബാധിക്കുന്നതെന്നാണ് വിവരം.

ഇത്തരം ചിപ്പുകളുള്ള ഏകദേശം 1.5 ബില്ല്യണ്‍ ഉപകരണങ്ങള്‍ ഓരോ വര്‍ഷവും ലോകവ്യാപകമായി വില്‍ക്കുന്നുണ്ട്. 2016ലാണ് മിറായ് ബോട്‌നെറ്റ് ഉപയോഗിച്ച് ഇന്റര്‍നെറ്റില്‍ ആദ്യം ആക്രമണം ഉണ്ടായത്. മാള്‍വെയറിന്റെ സൃഷ്ടാക്കള്‍ അതിന്റെ സോഴ്‌സ് കോഡ് 2016ല്‍ തന്നെ ഇന്റര്‍നെറ്റില്‍ പരസ്യമാക്കിയിരുന്നു.

ഒഡീസിയസ് എന്ന പേരില്‍ അറിയപ്പെടുന്ന ഗവേഷകന്‍ പറയുന്നത് മിറായ് ബോട്‌നെറ്റിന്റെ പുതിയ രൂപഭേദം ലിനക്‌സുമായി ബന്ധപ്പെട്ട ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് നശിപ്പിക്കുമെന്നാണ്. സാറ്റോറി ബോട്‌നെറ്റിന്റെ സോഴ്‌സ്‌കോഡ് ഫ്രീയായി ലഭ്യമാക്കിയതിനു ശേഷമാണ് പുതിയ ആക്രമണമെന്നത് ശ്രദ്ധിക്കപ്പെടുന്ന കാര്യമാണ്.

സാറ്റോറി പതിനായിരക്കണക്കിന് വാവെയ് റൂട്ടറുകളെ നശിപ്പിക്കുമെന്ന്‌ 280,000 വ്യത്യസ്ഥ ഐപി വിലാസങ്ങളെ ബാധിക്കുകയും ചെയ്തിരുന്നു. നിലവിലുള്ള 58 ആന്റിവൈറസ് പ്രോഗ്രാമുകളില്‍ 20 എണ്ണത്തിന് ഒകിറു മാല്‍വെയറുകളെ നിമിഷങ്ങള്‍ കൊണ്ട് കണ്ടെത്താമെന്നാണ് വൈറസുകളെ കുറിച്ചു പഠിക്കുന്ന വൈറസ്‌ടോട്ടല്‍ വ്യക്തമാക്കുന്നത്.

Top