സെര്‍ബിയക്ക് എതിരായ മത്സരത്തില്‍ ബ്രസീലിന്റെ ക്യാപ്റ്റന്‍സി മിറാന്‍ഡയ്ക്ക്

മോസ്‌ക്കോ: റഷ്യയില്‍ മൂന്നാം മത്സരത്തിന് നാളെ ഇറങ്ങുന്ന ബ്രസീലിന്റെ ക്യാപ്റ്റനെ പരിശീലകന്‍ ടിറ്റെ പ്രഖ്യാപിച്ചു. ഇന്റര്‍ മിലാന്‍ സെന്റര്‍ബാക്ക് മിറാന്‍ഡ ആയിരിക്കും നാളെ സെര്‍ബിയക്ക് എതിരായ മത്സരത്തില്‍ ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിയുക.

മത്സരത്തില്‍ ഒരോന്നിലും ക്യാപ്റ്റന്മാരെ മാറി മാറി പരീക്ഷിക്കുക എന്ന ടിറ്റെ തന്ത്രത്തിന്റെ തുടര്‍ച്ചയാണിത്. ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലാന്റിനെതിരെ മാര്‍സെലോയും കഴിഞ്ഞ മത്സരത്തില്‍ കോസ്റ്ററിക്കയ്ക്ക് എതിരെ തിയാഗോ സില്‍വയും ആയിരുന്നു ബ്രസീലിന്റെ ക്യാപ്റ്റന്‍.

നാളെ ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിയുന്ന മിറാന്‍ഡയുടെ നാളത്തെ മത്സരം ബ്രസീലിന് വേണ്ടിയുള്ള തന്റെ അമ്പതാം മത്സരം കൂടിയാണെന്ന പ്രത്യേകതയും ഉണ്ട്.

അതേസമയം, ബ്രസീല്‍ നാളെ പരാജയപ്പെട്ടാല്‍ സ്ഥിതി പരിതാപകരമാകും.

Top