ലണ്ടന്‍: വിംബിള്‍ഡണ്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയാ മിര്‍സയും ബെല്‍ജിയത്തിന്റെ കെര്‍സ്റ്റിന്‍ ഫ്‌ലിപ്‌കെന്‍സുമടങ്ങിയ സഖ്യം പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
ബ്രിട്ടീഷ് ജോഡികളായ നവോമി ബ്രോഡി- ഹെതര്‍ വാട്‌സണ്‍ സഖ്യത്തെ പരാജയപ്പെടുത്തിയാണ് സാനിയ സഖ്യത്തിന്റെ മുന്നേറ്റം. സ്‌കോര്‍: 6-3, 3-6, 6-4.
മൂന്നാം സീഡ്, സ്വിസ് താരം മാര്‍ട്ടിന ഹിംഗസ് ചൈനീസ് തായ്‌പേയുടെ യുംഗ് ജാന്‍ ചാന്‍ സഖ്യമാണ് പ്രീ ക്വാര്‍ട്ടറില്‍, 13-ാം സീഡായ സാനിയ സഖ്യത്തിന്റെ എതിരാളി.