mishel shaji death on assembly

തിരുവനന്തപുരം: കൊച്ചിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മിഷേല്‍ ഷാജിയെ കാണാനില്ലെന്ന പരാതി പൊലീസ് സ്വീകരിച്ചില്ലെന്ന് അനൂപ് ജേക്കബ് എംഎല്‍എ.

മിഷേലിന്റെ ദുരൂഹമരണം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. അനൂപ് ജേക്കബാണ് നോട്ടീസ് നല്‍കിയത്.

അതേസമയം പരാതി സ്വീകരിക്കുന്നതില്‍ പൊലീസ് കാലതാമസം വരുത്തിയിട്ടില്ലെന്നും ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സംഘം കേസ് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ മറുപടി നല്‍കി. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Top