mishel shaji family meets pinarayi vijayan

തിരുവനന്തപുരം: കൊച്ചി കായലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സിഎ വിദ്യാര്‍ഥിനി മിഷേല്‍ ഷാജിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു.

മകളുടെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് മാതാപിതാക്കള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. മരണത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി മാതാപിതാക്കളെ അറിയിച്ചു.

അനൂപ് ജേക്കബ് എംഎല്‍എ, കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ എന്നിവരും മാതാപിതാക്കളോടൊപ്പം ഉണ്ടായിരുന്നു.

മകളുടെ മരണം ആത്മഹത്യയാണെന്ന് ഒരിക്കലും കരുതുന്നില്ല. കായലില്‍ നിന്നും മൃതദേഹം ലഭിക്കുമ്പോള്‍ അധികം മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നില്ല.

മൃതദേഹം മണിക്കൂറുകളോളം വെള്ളത്തില്‍ കിടന്നാല്‍ വികൃതമാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ മൃതദേഹത്തില്‍ മീന്‍കൊത്തിയ ഒരുപാട് പോലും ഉണ്ടായിരുന്നില്ല. ഇക്കാര്യം പ്രദേശത്തെ മത്സ്യതൊഴിലാളികളും പോലീസിനെ അറിയിച്ചിട്ടുണ്ട്.

മൂക്കിന് സമീപം നഖംകൊണ്ട് പോറിയതുപോലെ രണ്ടു മുറിവുകളും ചുണ്ടില്‍ ഒരുമുറിവും മാത്രമാണുള്ളതെന്നും അതിനാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും പിതാവ് മുഖ്യമന്ത്രിയെ കണ്ടശേഷം മാധ്യമങ്ങളോട് പറഞ്ഞു.

Top