ബംഗാളി നടി മിഷ്തി മുഖർജി അന്തരിച്ചു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വൃക്ക തകരാറിലായതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. നടി ശരീരഭാരം കുറയ്ക്കാൻ കീറ്റോ ഡയറ്റിലായിരുന്നുവെന്നും തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളുമാണ് മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബാംഗങ്ങൾ ആരോപിക്കുന്നത്.
‘കീറ്റോ ഡയറ്റിനെ തുടർന്ന് വൃക്ക തകരാറിലായി. ഒരുപാട് വേദന സഹിച്ചാണ് അവൾ മരണത്തിന് കീഴടങ്ങിയത്. തികച്ചും ദൗർഭാഗ്യകരമായ സംഭവം. ഞങ്ങളുടെ നഷ്ടം ആർക്കും നികത്താനാവില്ല’- കുടുംബാംഗങ്ങൾ വാർത്താക്കുറിപ്പിൽ പറയുന്നു.