ഇന്ത്യയുടെ മാനുഷി ചില്ലര്‍ ലോകസുന്ദരി പട്ടം സ്വന്തമാക്കി.
മിസ് ഇന്ത്യ 2017 വിജയിയായാണ് മാനുഷി ചില്ലര്‍ ലോകമത്സരത്തിന് യോഗ്യത നേടിയിരുന്നത്.
തുടര്‍ന്ന് ചൈനയിലെ സന്യ സിറ്റി അരീനയില്‍ നടന്ന മത്സരത്തില്‍ 108 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷി ലോകസുന്ദരിപ്പട്ടം ചൂടിയത്.
മെക്സിക്കോയില്‍ നിന്നുള്ള ആന്‍ഡ്രിയ മിസ ഫസ്റ്റ് റണ്ണര്‍ അപ്പായും ഇംഗ്ലണ്ടില്‍ നിന്നുള്ള സ്റ്റെഫാനി ഹില്‍ സെക്കന്‍ഡ് റണ്ണര്‍ അപ്പായും തെരഞ്ഞെടുക്കപ്പെട്ടു.
2016-ലെ പ്യൂര്‍ട്ടോറിക്കയില്‍ നിന്നുള്ള സ്റ്റെഫാനി ഡെല്‍ വാലെ ആണ് മാനുഷിയെ കിരീടമണിയിച്ചത്.
അതേസമയം ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കുന്ന ആറാമത് ഇന്ത്യന്‍ വനിതയാണ് മാനുഷി ചില്ലര്‍. ഇതോടെ ഏറ്റവുമധികം തവണ ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്ന രാജ്യമെന്ന നേട്ടം ഇന്ത്യ വെനസ്വേലയുമായി പങ്കുവയ്ക്കുന്നു. റീത്ത ഫാരിയ, ഐശ്വര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡന്‍, യുക്ത മുഖി എന്നിവരാണ് ഇതിനു മുമ്പ് ഇന്ത്യയില്‍ നിന്നു നേട്ടം കരസ്ഥമാക്കിയ സുന്ദരിമാര്‍.
17 വര്‍ഷത്തിനു ശേഷമാണ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തുന്നത്.
ഡോക്ടര്‍മാരായ ദമ്പതികളുടെ മകളാണ് ഹരിയാന സ്വദേശനിയായ മാനുഷി. ഡല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂള്‍, സോനെപ്പട്ടിലെ ഭഗത് ഭൂല്‍ സിങ് വനിതാ മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നാണ് പഠനം പൂര്‍ത്തിയാക്കിയത്.