ആദ്യമേ താനുണ്ടായിരുന്നെങ്കില്‍ എ.സി മിലാന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ടേനെയെന്ന് സൂപ്പര്‍താരം

താന്‍ സീസണിന്റെ തുടക്കത്തില്‍ ഇല്ലായിരുന്നത് യുവന്റസിന്റെ ഭാഗ്യമാണെന്നും, ഉണ്ടായിരുന്നെങ്കില്‍ ചാമ്പ്യന്‍ഷിപ്പ് ഇവിടെ എത്തുമായിരുന്നുവെന്നും എ.സി മിലാന്‍ സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്. ഈ സീസണിന്റെ പകുതിയില്‍ ജനുവരിയിലാണ് ഇബ്‌റാഹിമോവിച്ച് മിലാനിലെത്തുന്നത്.

രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന മിലാനെ തന്റെ പെനാല്‍ട്ടി ഗോളിലൂടെയാണ് ഇബ്‌റാഹീമോവിച്ച്കളിയിലേക്ക് തിരിച്ചുകൊണ്ടുവന്നത്. താന്‍ തന്നെയാണ് പ്രസിഡന്റും കോച്ചും കളിക്കാരനുമെന്നാണ് തന്റെ എ.സി മിലാനിലെ റോളിനെക്കുറിച്ച് ഇബ്‌റാഹീമോവിച്ച് തമാശയോടെ പ്രതികരിച്ചത്.

സീരി എയില്‍ ഇന്നലെ നടന്ന മഝരത്തില്‍ രണ്ടിനതിരെ നാല് ഗോളുകള്‍ക്കാണ് മിലാന്‍ നിലവിലെ ലീഗ്ചാമ്പ്യന്മാരെ തകര്‍ത്തത്. രണ്ട് ഗോളിന് ലീഡ് ചെയ്ത് നിന്നിരുന്ന യുവന്റസിനെ അഞ്ച് മിനുറ്റില്‍ മൂന്ന് ഗോളുകള്‍ തിരിച്ചടിച്ചാണ് മിലാന്‍ കളി തങ്ങള്‍ക്കനുകൂലമാക്കിയത്.

Top