കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ഉത്തരക്കടലാസ് കാണാതായ സംഭവത്തില്‍ നുണപരിശോധനയ്ക്ക് ജീവനക്കാര്‍ സമ്മതം പത്രം നല്‍കിയില്ല.
പരീക്ഷ വിഭാഗത്തിലെ നാല് ജീവനക്കാരും നുണപരിശോധനയ്ക്ക് ഇതുവരെ സമ്മതപത്രം നല്‍കിയിട്ടില്ല. ജീവനക്കാര്‍ നല്‍കിയ മൊഴികളിലും വൈരുദ്ധ്യമുണ്ട്. ജീവനക്കാരുടെ ഈ നടപടിയില്‍ കോടതിയെ സമീപിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഉത്തരക്കടലാസുകള്‍ കാണാതായതിനു പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. അധ്യാപകര്‍ തമ്മിലുള്ള വ്യക്തിവിരോധമാണ് മോഷണത്തിലേക്ക് നയിച്ചതെന്നും ഉത്തരക്കടലാസ് മാറ്റിയത് അധ്യാപകരുടെ നിര്‍ദേശ പ്രകാരമെന്നാണ് സൂചനയെന്നും പോലീസ് പറയുന്നു.