കോട്ടയത്ത് അമ്മയേയും മകളെയും കാണാതായ സംഭവം;അമ്മയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തി

കോട്ടയം : കഴിഞ്ഞ ദിവസം കാണതായ വീട്ടമ്മയുടെ മൃതദേഹം കുളത്തില്‍ കണ്ടെത്തി. പനച്ചാക്കാട് സ്വദേശിയായ വൽസമ്മയുടെ മൃതദേഹമാണ് കണ്ടെത്തിയത്. 59 വയസായിരുന്നു. ഇന്നലെ രാവിലെ മുതലാണ് വൽസമ്മയേയും മകൾ ധന്യയേയും കാണാതായത്. മകളെ ഇതുവരെ കണ്ടെത്തിയിട്ടില്ല.

സാമ്പത്തിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയുള്ള ആത്മഹത്യാക്കുറിപ്പ് വത്സമ്മയുടെ വീടിനുള്ളിൽ നിന്ന് പൊലീസ് കണ്ടെടുത്തു. ധന്യയ്ക്കായുള്ള തെരച്ചിൽ തുടരുകയാണ്.

Top