Missing children found dead in a car

കാസര്‍ഗോഡ്: പടന്നക്കാട് സ്‌നേഹ സദനത്തില്‍ നിന്നും കാണാതായ രണ്ട് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തി. സ്‌നേഹസദനത്തിനു തൊട്ടുപിന്നിലെ ആളൊഴിഞ്ഞ പറമ്പില്‍ നിര്‍ത്തിയിട്ട കാറിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്.

രാവണീശ്വരം മുക്കൂടിലെ ബാബുവിന്റെയും സൗമ്യയുടെയും മകന്‍ അഭിഷേക് (ഏഴ്), ചെറുപുഴ കണ്ണിവയലിലെ പൂഞ്ചാലില്‍ ജിഷോയുടെ മകന്‍ ജെറിന്‍ (അഞ്ച്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. മരണകാരണം വ്യക്തമായിട്ടില്ല. സ്‌നേഹസദനില്‍ നിന്നും ശനിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അഭിഷേകിനെയും ജെറിയെയും കാണാതായത്.

കുട്ടികളെ കാണാതായ പരാതിയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ്ഗ് പൊലീസ് നടത്തിയ അന്വേഷണത്തിനിടെ കാറിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശ്വാസം മുട്ടി മരിച്ചതാണെന്ന് പ്രാഥമിക നിഗമനം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നഗരസഭാ ചെയര്‍മാന്‍ വിവി രമേശന്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top