കേരളത്തെ ഞെട്ടിക്കുന്ന വിവരം പുറത്ത്; 860 പെണ്‍കുട്ടികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് . . !

missingchild

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവെന്ന് ബാലാവകാശ കമ്മീഷന്റെ വെളിപ്പെടുത്തല്‍. കാണാതാകുന്നതില്‍ ഭൂരിഭാഗവും പെണ്‍കുട്ടികളാണെന്ന ഞെട്ടിപ്പിക്കുന്ന വിവരമാണ് കമ്മീഷന്‍ പുറത്ത് വിട്ടത്.

കഴിഞ്ഞ വര്‍ഷം 1,774 കുട്ടികളെയാണ് സംസ്ഥാനത്തു നിന്നും കാണാതായത്. ഇതില്‍ 860 പേരും പെണ്‍കുട്ടികളാണ്. കാണാതായ 1774-പേരില്‍ 57 പേരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും കമ്മീഷന്‍ പറയുന്നു. 2018 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ മാത്രം സംസ്ഥാനത്ത് നിന്നും കാണാതായത് 270 പേരെയാണ്. ഇതില്‍ 136 പേര്‍ പെണ്‍കുട്ടികളാണ്.

2000 മുതല്‍ 2017 വരെ 13,000 കുട്ടികളെയാണ് സംസ്ഥാനത്തു നിന്നും കാണാതായത്. ഇവരില്‍ 800-ല്‍ ഏറെ കുട്ടികളെ ഇനിയും കണ്ടെത്താനായിട്ടില്ലെന്നും കമ്മീഷന്‍ അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കാണാതാകുന്ന കുട്ടികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. അതേസമയം ഇവരെ കണ്ടെത്തുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായതായും കമ്മീഷന്‍ കുറ്റപ്പെടുത്തുന്നു.

Top