ആലപ്പുഴ: ലേക് പാലസിലെ ഫയല്‍ കാണാതായ സംഭവത്തില്‍ കേസ്.
നഗരസഭാ ചെയര്‍മാന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
ആലപ്പുഴ സൗത്ത് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്‌തത്.
നഗരസഭയില്‍ നിന്നാണ് ലേക് പാലസിന്റെ നിര്‍ണായക ഫയലുകള്‍ കാണാതാവുന്നത്, ഇതേ തുടര്‍ന്നാണ് കേസ്.
ഫയലുകള്‍ കാണാതായ സംഭവത്തില്‍ ആദ്യം നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നില്ല.
ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ വിവാദ ഭൂമിയുമായി ബന്ധപ്പെട്ട ഫയലാണിത്.