ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്നു കാണാതായ മലയാളി പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും ഉത്തര്‍പ്രദേശിലെ ധനാപൂരില്‍ നിന്നു കണ്ടെത്തി.
ഉത്തര്‍പ്രദേശ് പ്രത്യേക അന്വേഷണ സംഘമാണ് കണ്ടെത്തിയത്. ഇവര്‍ ഡല്‍ഹി- പാറ്റ്ന റൂട്ടില്‍ ധനാപ്പൂരില്‍ ഇറങ്ങിയതായി പോലീസ് മനസിലാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകുന്നേരം നോയിഡയില്‍ നിന്നാണ് പെണ്‍കുട്ടികളെ കാണാതായത്. ഒരാള്‍ തൃശൂര്‍ സ്വദേശിയും മറ്റേയാള്‍ ബിഹാര്‍ പാറ്റ്ന സ്വദേശിയുമാണ്.