ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലെ പാംപൂര്‍ സ്റ്റേഷനില്‍നിന്നും എകെ-47 തോക്കുമായി കാണാതായ പൊലീസ് ഉദ്യോഗസ്ഥന്‍ ഭീകരസംഘടനയില്‍ ചേര്‍ന്നെന്ന് വിവരം. ഭീകരസംഘടനയായ ഹിസ്ബുള്‍ മുജാഹിദീന്‍ വക്താവ് ബുര്‍ഹാന്‍-ഉ-ദിന്‍ ആണ് ഈ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
ചൊവ്വാഴ്ചയാണ് സ്പെഷല്‍ പൊലീസ് ഓഫീസര്‍ ഇര്‍ഫാന്‍ അഹമ്മദ് ധാറിനെ കാണാതായത്. പുല്‍വാമ കകപുര സ്വദേശിയാണ് ഇര്‍ഫാന്‍. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു.