മെക്‌സിക്കോയില്‍ കാണാതായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം

mexico

മെക്‌സിക്കോ: മെക്‌സിക്കോയില്‍ നിന്നും കാണാതായ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. കഴിഞ്ഞ മാസമാണ് മൂന്നു വിദ്യാര്‍ഥികളെ മെക്‌സിക്കോയിലെ ജലിസോയില്‍ നിന്നും കാണാതായത്.

വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ ഗുണ്ടാസംഘം ആസിഡില്‍ ലയിപ്പിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. എതിര്‍ഗ്രൂപ്പിലെ അംഗങ്ങളാണെന്ന് തെറ്റിധരിച്ചായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നത്.

കുട്ടികളെ തട്ടിക്കൊണ്ടുപോയ സംഘം ഇവരെ മര്‍ദനത്തിനിരയാക്കിയ ശേഷമാണു കൊലപ്പെടുത്തിയത്. ആളുമാറിയാണ് കൊന്നതെന്ന് മനസിലായതോടെ ഗുണ്ടാസംഘം ഇവരെ ആസിഡില്‍ ഇട്ട് നശിപ്പിക്കുകയായിരുന്നെന്നും പൊലീസ് വെളിപ്പെടുത്തി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ഥികളെ കൊലപ്പെടുത്തിയ കെട്ടിടം പൊലീസ് കണ്ടെത്തി. ഇവിടെ മറ്റു കൊലകള്‍ നടന്നിട്ടുണ്ടോ എന്നു പൊലീസ് പരിശോധിച്ചുവരികയാണ്.

2014-ല്‍ അധ്യാപകരും വിദ്യാര്‍ഥികളുമടങ്ങുന്ന 43 അംഗ സംഘത്തെ പൊലീസ് തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘങ്ങള്‍ക്കു കൈമാറിയിരുന്നു. ഗുണ്ടാസംഘങ്ങള്‍ ഇവരെ ക്രൂമായ പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങള്‍ കത്തിച്ചു. 2017ല്‍ 25,000ല്‍ അധികം പേരാണ് മെക്‌സിക്കോയില്‍ കൊല്ലപ്പെട്ടത്.

Top