തൃശ്ശൂര്‍: കയ്പമംഗലത്ത് നിന്ന് കാണാതായ പെട്രോള്‍ പമ്പ് ഉടമയെ ഗുരുവായൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ മമ്മിയൂര്‍ ലിറ്റില്‍ ഫ്‌ലവര്‍ കോളേജ് പരിസരത്തു നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ആദ്യം വാര്‍ത്തകള്‍ പ്രചരിച്ചത് അജ്ഞാത മൃതദേഹമെന്ന രീതിയിലായിരുന്നു. പിന്നീട് ഗുരുവായൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ കയ്പ മംഗലം സ്വദേശി മനോഹരന്റേതാണ് മൃതദേഹമെന്ന് കണ്ടെത്തുകയായിരുന്നു.
കൈകള്‍ പിന്നിലേയ്ക്ക് കൂട്ടികെട്ടിയ നിലയിലായിരുന്നു മൃതദേഹം
കഴിഞ്ഞദിവസം കയ്പമംഗലം സ്വദേശി മനോഹരനെ കാണിനില്ലെന്നാരോപിച്ച് പൊലീസില്‍ പരാതി ലഭിച്ചിരുന്നു. മനോഹറിന്റെ ഫോട്ടോകളൊക്കെ പരിശോധിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.