ബെയ്ജിങ്: അരുണാചലില്‍ ചൈനീസ് അതിര്‍ത്തിയില്‍ പരിശീലനപ്പറക്കലിനിടെ കാണാതായ ഇന്ത്യന്‍ വ്യോമസേനയുടെ സുഖോയ് -30 വിമാനത്തിന്റെ ഭാഗങ്ങള്‍ കണ്ടെത്തി.
ഉള്‍വനത്തില്‍ നിന്നാണ് വിമാന ഭാഗം കണ്ടെത്തിയത്. കാണാതായ പൈലറ്റുമാരെക്കുറിച്ച് വിവരങ്ങളൊന്നും ലഭ്യമല്ല. കാണാതായ പൈലറ്റുമാരില്‍ ഒരാള്‍ മലയാളിയാണ്.
പരിശീലനപ്പറക്കലിനിടെ കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11.30ഓടെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടമാവുകയായിരുന്നു. രണ്ടു പൈലറ്റുമാരും കാണാതായ സുഖോയ് പോര്‍വിമാനത്തില്‍ ഉണ്ടായിരുന്നു.