കളിച്ചുകൊണ്ടിരുന്ന കുട്ടിയെ കാണാനില്ല; പൊലീസിന്റെ ഭാഗത്ത് വലിയ പിഴവ്, പിന്നീട് സംഭവിച്ചത്…

ഗുരുഗ്രാം: കുട്ടിയെ തട്ടികൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ചു കൊന്നെന്ന് പരാതി. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം ഉണ്ടായത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ആരോ തട്ടികൊണ്ടു പോകുന്നത് സിസിടിവിയില്‍ വ്യക്തമാണ്.

പിന്നീട് കുട്ടിയുടെ മൃതദേഹം മനേസറിലെ മദ്യശാലയുടെ സമീപത്ത് നിന്ന് ശനിയാഴ്ച കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ പോസ്റ്റ്മര്‍ട്ടം റിപ്പോര്‍ട്ടില്‍ മര്‍ദ്ദനത്തിന് ഇരയായിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതി പൊലീസ് നിസാരമായി തള്ളി കളഞ്ഞെന്നാണ് ആരോപണം. കുട്ടികള്‍ക്ക് ജന്മം നല്‍കിയിട്ട് അവരെ വഴിയില്‍ ഉപേക്ഷിക്കും പിന്നീട് എന്തെങ്കിലും സംഭവിച്ചാല്‍ പൊലീസിനെ വിളിക്കുമെന്നും എഎസ്‌ഐ പറഞ്ഞതായി ബന്ധുക്കളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള വ്യക്തി വൈരാഗ്യമാണോ ഇതിന് പിന്നില്‍ എന്നതും അന്വേഷിക്കുകയാണ്.

Top