കൊച്ചി: ബിഷപ്പിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു. അടുത്ത ബുധനാഴ്ചയായിരിക്കും വിധി പറയുന്നത് .
അതേസമയം, നിരപരാധിയായ ഞങ്ങളുടെ പിതാവിനെയാണ് ക്രൂശിച്ചിരിക്കുന്നതെന്ന് ആരേപിച്ച് മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേരളഹൗസിലെത്തിയാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സിസ്റ്റര്‍ അമലയുടെ നേതൃത്വത്തിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്.
നിലവിലെ പൊലീസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് തങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നാണ് പ്രതിനിധികള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം പറഞ്ഞത്. നിരവധി വര്‍ഷങ്ങളായി തങ്ങള്‍ പഞ്ചാബില്‍ ജിവിക്കുന്നവരാണെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പിതാവ് നിരപരാധിയാണെന്ന് തങ്ങള്‍ക്കറിയാമെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ബിഷപ്പിന്റെ കേസില്‍ അന്വേഷണസംഘം ഭീഷണിപ്പെടുത്തുന്നു എന്നും മിഷണറീസ് ഓഫ് ജീസസ് ആരോപണം ഉന്നയിച്ചിരുന്നു.