റാഞ്ചി: ഝാര്‍ഖണ്ഡിലെ ഷെല്‍ട്ടര്‍ ഹോമില്‍ കുട്ടികളെ വിറ്റ സംഭവത്തില്‍ കുറ്റം സമ്മതിച്ച് കന്യാസ്ത്രീ. മിഷണറി ഓഫ് ചാരിറ്റിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കൊണ്‍സെല എന്ന കന്യാസ്ത്രീയാണ് കുറ്റസമ്മതം നടത്തിയിരിക്കുന്നത്.
മൂന്ന് കുട്ടികളെ വിറ്റിട്ടുണ്ടെന്നും മറ്റൊരു കുട്ടിയെ സൗജന്യമായി നല്‍കിയെന്നുമാണ് കന്യാസ്ത്രീ പറഞ്ഞത്. മദര്‍ തെരേസ ചാരിറ്റിയുടെ നേതൃത്വത്തിലുള്ള നിര്‍മല്‍ ഹൃദയ് എന്ന സ്ഥാപനത്തില്‍ നിന്ന് കുട്ടികളെ വിറ്റുവെന്നായിരുന്നു പരാതി എത്തിയത്. കൊണ്‍സെലയെ കൂടാതെ അനിമ ഇന്‍ഡ്‌വാര്‍ എന്ന കന്യാസ്ത്രീയും കേസില്‍ പ്രതിയാണ്.
സംസ്ഥാനത്തുടനീളം മിഷന്‍ ഓഫ് ചാരിറ്റിക്ക് ഷെല്‍ട്ടര്‍ ഹോമുകളുണ്ട്. എന്നാല്‍ റാഞ്ചിയിലെ ഷെല്‍ട്ടര്‍ ഹോം കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടന്നതെന്നാണ് സൂചന.