ത്രിപുര: ഇറച്ചിക്കച്ചവടത്തിനായി തെരുവുനായ്ക്കളെ കടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ത്രിപുര മിസോറാം അതിര്‍ത്തിയില്‍ വെച്ചാണ് നായ്ക്കളുമായെത്തിയ വാഹനം പൊലീസ് പിടികൂടിയത്.
ചാക്കില്‍ കെട്ടിയ നിലയില്‍ 12 തെരുവുനായ്ക്കളെയാണ് ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ നിന്നും കണ്ടെത്തിയത്. പട്ടിയിറച്ചിക്ക് നിരവധി ആവശ്യക്കാരുള്ള മിസോറാമിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് അന്വോഷണത്തില്‍ ഇവര്‍ പറഞ്ഞു. മിസോറാമില്‍ ഒരു നായയ്ക്ക് 2000 മുതല്‍ 2500രൂപ വരെയാണ് വില.
Tripura: Police arrested two persons from Tripura-Mizoram border with 12 stray dogs. Police say,"they were trafficking these dogs to Mizoram. During interrogation they revealed that in Mizoram each dog fetches between Rs 2000-2500 as dog meat has good demand." pic.twitter.com/YCKqoIV9Q1
— ANI (@ANI) December 29, 2019